കൊക്കെയ്ന്‍ ഉപയോഗിച്ചു; ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് വിലക്ക്
കൊക്കെയ്ന്‍ ഉപയോഗിച്ചു; ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് വിലക്ക്
സംഭവസമയത്ത് 36 കാരനായ താരം നോര്‍ത്താംപ്ടണ്‍ഷെയര്‍ ടീമിനെയാണ് പ്രതിനിധീകരിച്ചിരുന്നത്.
ജൂലൈ 18-ന് നടത്തിയ പതിവ് ഡീഡോപ്പിംഗ് പരിശോധനയിലാണ് കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്.
കൊക്കെയ്ന്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ക്രിസ് ലിന് ഒരു മാസത്തെ വിലക്ക്. ഇംഗ്ലണ്ടിലെ ക്രിസ് കണ്ട്രോളര് ആണ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. ബിഗ് ബാഷ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായ ക്രിസ് ലിന്, ഇംഗ്ലണ്ടില്‍ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനല്‍സ് ദിനമായ ജൂലൈ 18-ന് നടത്തിയ പതിവ് ഡീഡോപ്പിംഗ് പരിശോധനയിലാണ് കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്.
സംഭവസമയത്ത് 36 കാരനായ താരം നോര്‍ത്താംപ്ടണ്‍ഷെയര്‍ ടീമിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ അച്ചടക്ക നടപടിയുടെ വിവരങ്ങള്‍ റെഗുലേറ്ററി ബോഡി വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. നോര്‍ത്താംപ്ടണ്‍ഷെയര്‍ സ്റ്റീല്‍ബാക്സ് മുന്‍ താരം ക്രിസ് ലിന് മേല്‍ ക്രിക്കറ്റ് റെഗുലേറ്റര്‍ ഒരു മാസത്തെ സസ്പെന്ഷന് ചുമത്തിയിട്ടുണ്ടെന്നും, സസ്പെന്ഷന് കാലാവധി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ടെന്നും റെഗുലേറ്റര്‍ വ്യക്തമാക്കി.
കൊക്കെയ്ന്റെ ഉപാപചയ ഉല്‍പ്പന്നമായ ബെന്സോയില്ഗോണിന്റെ അളവ് ലിന്റെ സാമ്പിളില്‍ കുറഞ്ഞ തോതില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താരം ആന്റി ഡോപ്പിംഗ് നിയമലംഘനം നടത്തിയതായി സമ്മതിക്കുകയും ചെയ്തു.