സി കെ നായിഡു ട്രോഫി: ഷോൺ റോജറിന് വീണ്ടും സെഞ്ച്വറി

സി കെ നായിഡു ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ് കേരളം. വരുൺ നായനാരുടെയും ഷോൺ റോജറുടെയും ഇന്നിങ്സുകളാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.

 


സി കെ നായിഡു ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ് കേരളം. വരുൺ നായനാരുടെയും ഷോൺ റോജറുടെയും ഇന്നിങ്സുകളാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.  രണ്ട് വിക്കറ്റിന് 231 റൺസെന്ന നിലയിലാണ് രണ്ടാo ദിവസം കേരളം കളി തുടങ്ങിയത്. എന്നാൽ സ്കോർ 259 ൽ നില്‍ക്കെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. 122 റൺസായിരുന്നു വരുൺ നേടിയത്.  17 ഫോറുo ഒരു സിക്സും അടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്‌സ്‌.  തുടർന്നെത്തിയ രോഹൻനായർ ഏകദിന ശൈലിയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും 25 റൺസെടുത്ത് പുറത്തായി.

ഇതിനിടയിൽ ഷോൺ റോജർ സെഞ്ച്വറി പൂർത്തിയാക്കി. ടൂർണമെന്റിൽ ഈ സീസണിലെ ഷോണിന്റെ രണ്ടാം സെഞ്ച്വറിയാണ് ഇത്.  കഴിഞ്ഞ മത്സരത്തിൽ ചണ്ഡീഗഢിനെതിരെയും ഷോൺ സെഞ്ച്വറി നേടിയിരുന്നു. മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ ഷോൺ 113 റൺസുമായി ക്രീസിലുണ്ട്.ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് രണ്ടും അജയ്, ഹർഷ് റാണ എന്നിവർ ഓരോ വിക്കറ്റും നേടി.