ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎലും രാജ്യാന്തര മത്സരങ്ങളും നടത്താം ; അനുമതി നൽകി കർണാടക സർക്കാർ

 : മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ആർസിബി ആരാധകർക്ക് സന്തോഷ വാർത്ത. 2026 ലെ ഐപിഎല്ലിൽ ഹോം ഗ്രൗണ്ടായി ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തെ നിലനിർത്താൻ സർക്കാർ അനുമതി നൽകി.ശനിയാഴ്ചയാണ് വിഷയത്തിൽ കർണാടക സർക്കാർ ചിന്നസ്വാമി സ്റ്റേഡിയത്തിന് ഔദ്യോഗികമായി അനുമതി നൽകിയത്. 
 

 കർണാടക  : മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ആർസിബി ആരാധകർക്ക് സന്തോഷ വാർത്ത. 2026 ലെ ഐപിഎല്ലിൽ ഹോം ഗ്രൗണ്ടായി ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തെ നിലനിർത്താൻ സർക്കാർ അനുമതി നൽകി.ശനിയാഴ്ചയാണ് വിഷയത്തിൽ കർണാടക സർക്കാർ ചിന്നസ്വാമി സ്റ്റേഡിയത്തിന് ഔദ്യോഗികമായി അനുമതി നൽകിയത്. 

കഴിഞ്ഞ വർഷത്തെ കന്നി ഐ‌പി‌എൽ കിരീടധാരണത്തിനുശേഷം, ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിജയ പരേഡ് ദുരന്തത്തിൽ കലാശിച്ചതിനെ തുടർന്നാണ് സ്റ്റേഡിയത്തിൻറെ അനുമതി റദ്ദാക്കിയത്. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി.