നിശ്ചിത സമയത്ത് ഓവറുകൾ തീർത്തില്ല; തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് പിഴ 

ഐപിഎല്ലിൽ നിന്നു പ്ലേ ഓഫ് കാണാതെ പുറത്തായ  ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗങ്ങൾക്ക് പിഴ ഈടാക്കി. നിശ്ചിത സമയത്ത് ഓവറുകൾ തീർക്കാത്തതിന്  ഇംപാക്ട് പ്ലെയർ അടക്കമുള്ള മുഴുവൻ ടീം അം​ഗങ്ങൾക്കും പിഴ ശിക്ഷയാണ് കിട്ടിയത്. ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്‌വാദ് 24 ലക്ഷം രൂപ പിഴ അടയ്ക്കണം. മാത്രമല്ല ടീമിലെ മുഴുവൻ താരങ്ങളും പിഴ കെട്ടണം. ഈ സീസണിൽ ഇതു രണ്ടാം തവണാണ് ക്യാപ്റ്റൻ ശിക്ഷിക്കപ്പെടുന്നത്.

 

അഹമ്മദാബാദ്: ​ഐപിഎല്ലിൽ നിന്നു പ്ലേ ഓഫ് കാണാതെ പുറത്തായ  ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗങ്ങൾക്ക് പിഴ ഈടാക്കി. നിശ്ചിത സമയത്ത് ഓവറുകൾ തീർക്കാത്തതിന്  ഇംപാക്ട് പ്ലെയർ അടക്കമുള്ള മുഴുവൻ ടീം അം​ഗങ്ങൾക്കും പിഴ ശിക്ഷയാണ് കിട്ടിയത്. ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്‌വാദ് 24 ലക്ഷം രൂപ പിഴ അടയ്ക്കണം. മാത്രമല്ല ടീമിലെ മുഴുവൻ താരങ്ങളും പിഴ കെട്ടണം. ഈ സീസണിൽ ഇതു രണ്ടാം തവണാണ് ക്യാപ്റ്റൻ ശിക്ഷിക്കപ്പെടുന്നത്. ഇതോടെയാണ് ടീം അം​ഗങ്ങൾ മുഴുവൻ ശിക്ഷ വാങ്ങേണ്ട അവസ്ഥ വന്നത്. ക്യാപ്റ്റൻ 24 ലക്ഷം രൂപ പിഴ അടയ്ക്കുമ്പോൾ ടീമിലെ ഓരോ താരങ്ങളും 6 ലക്ഷം രൂപ വീതം പിഴയടയ്ക്കണം.

ചെന്നൈയെ സംബന്ധിച്ചു കടുപ്പമുള്ള സീസണാണ് കടന്നു പോകുന്നത്. സഞ്ജു സാംസൺ അടക്കമുള്ളവരെ എത്തിച്ച് ടീം പുതുക്കിയെങ്കിലും സ്ഥിരതയില്ലായ്മ അവർക്ക് തിരിച്ചടിയായി. ഇതിഹാസ നായകനും വെറ്ററൻ താരവുമായ എംഎസ് ധോനി സീസണിൽ ഒരു മത്സരം പോലും കളിക്കാത്തത് ടീമിന്റെ മൊത്തം പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. അതിനിടെയാണ് തോൽവിയും കനത്ത ശിക്ഷയും ടീമിനു മേൽ പതിച്ചത്.