ബ്രസീല്‍ ടീം ആദ്യമായി ഇന്ത്യയില്‍ കളിക്കാന്‍ എത്തുന്നു

ആദ്യമായാണ് ബ്രസീല്‍ ടീം ഇന്ത്യയില്‍ കളിയ്ക്കാന്‍ എത്തുന്നത്.

 

ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം കളിക്കും.

ബ്രസീല്‍ ടീം ആദ്യമായി ഇന്ത്യയില്‍ കളിക്കാന്‍ എത്തുന്നു. കൊല്‍ക്കത്തയില്‍ കളിയ്ക്കുമെന്ന പ്രഖ്യാപനവുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ആദ്യമായാണ് ബ്രസീല്‍ ടീം ഇന്ത്യയില്‍ കളിയ്ക്കാന്‍ എത്തുന്നത്. ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം കളിക്കും.


ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്.

ഇതില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക.സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്‌ബേനിലുമാണ് ഓസ്‌ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ നടക്കുക