ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു

ബ്രസീല്‍ ഫുട്‌ബോള്‍താരങ്ങളും ഇന്ത്യന്‍ താരങ്ങളുമായി നടത്തുന്ന പ്രദര്‍ശനമത്സരത്തോട് അനുബന്ധിച്ച്, ലഹരിക്കെതിരെ യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഓപ്പറേഷന്‍ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തിയ ബൈക്ക് റാലി ആലുവയില്‍ വെച്ച് ദീപശിഖ

 

കൊച്ചി:  ബ്രസീല്‍ ഫുട്‌ബോള്‍താരങ്ങളും ഇന്ത്യന്‍ താരങ്ങളുമായി നടത്തുന്ന പ്രദര്‍ശനമത്സരത്തോട് അനുബന്ധിച്ച്, ലഹരിക്കെതിരെ യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഓപ്പറേഷന്‍ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തിയ ബൈക്ക് റാലി ആലുവയില്‍ വെച്ച് ദീപശിഖ തെളിയിച്ചുകൊണ്ട് ബോചെ ഉദ്ഘാടനം ചെയ്തു. നെറ്റോ ബാബു, ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത റാലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അവസാനിച്ചു. ബൈക്ക് റാലിയില്‍ പങ്കെടുത്തവര്‍ക്ക്, ഫുട്‌ബോള്‍ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ബോചെ വിതരണം ചെയ്തു.

റൊണാള്‍ഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ഗാമന്‍ സ്‌പോര്‍ട്‌സ് ആണ് സംഘാടകര്‍.Boche Cinemania എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ 'നോ ഡ്രഗ്‌സ്' എന്ന് കമന്റ് ചെയ്യുന്നവരില്‍ നിന്ന് 500 പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 125000 രൂപ വില വരുന്ന വി വി ഐ പി ടിക്കറ്റും ലഭിക്കുന്നതാണ്. ആ വ്യക്തിക്ക് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നര്‍ കഴിക്കാനുമുള്ള അവസരം ലഭിക്കും. ടിക്കറ്റുകള്‍, District by Zomato ആപ്പിലൂടെ ലഭിക്കും. ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ boche 50 എന്ന കൂപ്പണ്‍ കോഡ് കൊടുത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

''റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്''എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറായി ബോചെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ്മാന്‍ എന്ന നിലയില്‍ മത്സരത്തിനുള്ള പിന്തുണ അറിയിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വം എന്ന് അദ്ദേഹം അറിയിച്ചു. 'വിഷ്യോ എം ഫുതെബോള്‍ കോണ്‍ട്രാ വിഷ്യോ എം ഡ്രോഗാസ്' എന്ന മുദ്രാവാക്യം രൂപീകരിച്ച് സമൂഹത്തില്‍ എത്തിക്കും എന്ന്  ബോചെ അറിയിച്ചു. ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്നാണ് ബ്രസീലിയന്‍  പോര്‍ച്ചുഗീസ് ഭാഷയില്‍ ഈ വാചകത്തിന്റെ അര്‍ത്ഥം.റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജോര്‍ജീഞ്ഞോ, വിയോള എന്നീ ബ്രസീല്‍ താരങ്ങളടങ്ങിയ ബ്രസീല്‍ ലെജന്‍ഡ്‌സും, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, സി കെ വിനീത്, എന്‍ പി പ്രദീപ്, കെ. ടി ചാക്കോ, മെഹ്താബ് ഹൊസൈന്‍, അര്‍ണബ് മൊണ്ടാല്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലാണ് മത്സരം.