അബ്ദു റഹീം കണ്ണൂർ വാരിയേഴ്സിൽ

റെയിൽവേസ് മലയാളി താരം അബ്ദു റഹീം കെ കണ്ണൂർ വാരിയേഴ്സ് എഫ്സിയിൽ. വിങ്ങറായും സ്ട്രൈക്കറായും കളിക്കുന്ന 26 കാരനായ താരം കേരളത്തിനും റെയിൽവേസിനും വേണ്ടി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയ താരമാണ്.

 

കണ്ണൂർ: റെയിൽവേസ് മലയാളി താരം അബ്ദു റഹീം കെ കണ്ണൂർ വാരിയേഴ്സ് എഫ്സിയിൽ. വിങ്ങറായും സ്ട്രൈക്കറായും കളിക്കുന്ന 26 കാരനായ താരം കേരളത്തിനും റെയിൽവേസിനും വേണ്ടി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയ താരമാണ്.
‍
2026 ലെ 78-ാമത് സന്തോഷ് ട്രോഫിയിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ റെയിൽവേസ് ടീമിന്റെയും 2024 ലെ 37-ാമത് ദേശീയ ഗെയിംസിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിലും അംഗമായിരുന്നു.കേരള യുണൈറ്റഡിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്.