ഫുട്ബോളിൽ നിന്ന് വിരമിച്ച് ഗാരെത് ബെയ്ൽ

 

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം ഗാരെത് ബെയ്ൽ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. വെയിൽസ്‌ ദേശീയ ടീമിന്റെയും അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചെലെസിന്റെയും സൂപ്പർ താരമായ ബെയ്ൽ തന്റെ 33മത്തെ വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഫുട്ബോളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ആരാധകരെ ത്രസിപ്പിച്ച ബെയ്ൽ അവസാനമായി ഖത്തറിൽ ദേശീയ ടീമിനൊപ്പം കളിച്ചപ്പോഴും പതിവ് തെറ്റിച്ചില്ല. ഖത്തർ ലോകകപ്പിൽ വെയ്ൽസിന്റെ അരങ്ങേറ്റ മത്സരത്തിൽ നിർണായക നിമിഷത്തിൽ ടീമിനായി പെനാൽട്ടി ഗോളാക്കി ടീമിനെ രക്ഷിച്ച് താരം കയ്യടി നേടുകയായിരുന്നു.

യു.എസിനെതിരായ മത്സരത്തിൽ 85-ാം മിനിറ്റിൽ ബെയ്ൽ ലക്ഷ്യത്തിലെത്തിച്ച പെനാൽട്ടിയാണ് വെയ്ൽസിനെ തോൽവിയിൽ നിന്നു രക്ഷിച്ചത്. ഇതിന് മുമ്പും ഒട്ടേറെത്തവണ അവസാന നിമിഷങ്ങളിൽ വെയ്ൽസിന്റെ രക്ഷകനായി ബെയ്ൽ അവതരിച്ചിട്ടുണ്ട്.സതാംപ്ട്ടൺ, ടോട്ടൻഹാം, റയൽ മാഡ്രിഡ്‌, ലോസ് ആഞ്ച ലസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയുട്ടുണ്ട് . റയൽ മാഡ്രിഡിന്റെ കൂടെ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട് .  വെയൽസിന് വേണ്ടി 111 മത്സരങ്ങളിൽ 41 ഗോളുകൾ നേടി .