ന്യൂസിലൻഡിനെതിരായ മൂന്നാം ടി20: പരുക്കേറ്റ ഇഷാൻ കിഷൻ പുറത്ത്
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കളിക്കില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് താരത്തെ മത്സരത്തിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ഇന്ത്യൻ ബൗളിങ് കോച്ച് മോണി മോർക്കൽ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന ആദ്യ ടി20 മത്സരത്തിനിടെയാണ് ഇഷാന് വലതു തുടയിലെ അഡക്ടർ പേശിക്ക് പരുക്കേറ്റത്. താരം നിലവിൽ സുഖം പ്രാപിച്ചുവരികയാണെങ്കിലും മത്സരത്തിനിറങ്ങാനുള്ള പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
വെല്ലിങ്ഫൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കളിക്കില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് താരത്തെ മത്സരത്തിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ഇന്ത്യൻ ബൗളിങ് കോച്ച് മോണി മോർക്കൽ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന ആദ്യ ടി20 മത്സരത്തിനിടെയാണ് ഇഷാന് വലതു തുടയിലെ അഡക്ടർ പേശിക്ക് പരുക്കേറ്റത്. താരം നിലവിൽ സുഖം പ്രാപിച്ചുവരികയാണെങ്കിലും മത്സരത്തിനിറങ്ങാനുള്ള പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഇഷാന്റെ ആരോഗ്യനില ബിസിസിഐ മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പരുക്ക് മൂലം രണ്ടാം ടി20 നഷ്ടമായ ഇഷാന് പകരം കൗമാര താരം വൈഭവ് സൂര്യവംശിയാണ് പ്ലേയിങ് ഇലവനിൽ ഇടംനേടിയത്. ചൊവ്വാഴ്ച (ഒക്റ്റോബർ 27) വെല്ലിങ്ടണിൽ നടക്കുന്ന മൂന്നാം ടി20യിലും ഇഷാൻ കളിക്കില്ലെങ്കിലും പകരം ഉൾപ്പെടുത്തിയ അൺക്യാപ്ഡ് വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്ര ടീമിനൊപ്പം തുടരും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഇന്ത്യ 2-0ന് മുന്നിലാണ്.