ദേശീയ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; കുവൈറ്റ് സ്വദേശിനിക്ക് തടവ് ശിക്ഷ

നേരത്തെ ഇവര്‍ക്ക് ശിക്ഷ ഒഴിവാക്കി നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് അപ്പീല്‍ കോടതിയുടെ പുതിയ ഉത്തരവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

പ്രതി സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ കേസിന് ആധാരമായത്.

കുവൈറ്റില്‍ ദേശീയ സുരക്ഷയെ ബാധിക്കുന്നതും വിഭാഗീയത വളര്‍ത്തുന്നതുമായ കേസില്‍, ഒരു കുവൈറ്റ് സ്വദേശിനിക്ക് അപ്പീല്‍ കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. നേരത്തെ ഇവര്‍ക്ക് ശിക്ഷ ഒഴിവാക്കി നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് അപ്പീല്‍ കോടതിയുടെ പുതിയ ഉത്തരവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റ് ഉള്‍പ്പെട്ട ഒരു സംഘര്‍ഷ സമയത്ത്, രാജ്യത്തിന് ശത്രുതയുള്ള ഒരു രാജ്യത്തോട് അനുഭാവം പ്രകടിപ്പിക്കുകയും വിഭാഗീയത വളര്‍ത്തുകയും ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുവൈറ്റ് അപ്പീല്‍ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍ക്യൂട്ട് പ്രതിക്ക് തടവ് ശിക്ഷ വിധിച്ചത്.

പ്രതി സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ കേസിന് ആധാരമായത്. രാജ്യത്തിന് ഏറെ നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍, ഈ ഉള്ളടക്കം ദേശീയ ഐക്യത്തെ തകര്‍ക്കുന്നതാണെന്നും സാമൂഹിക സൗഹാര്‍ദ്ദത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും എന്നാല്‍ തടവ് ശിക്ഷ വിധിക്കാതിരിക്കുകയും ചെയ്ത മുന്‍പത്തെ വിധിയില്‍ നിന്നുള്ള വളരെ നിര്‍ണായകമായ ഒരു മാറ്റമാണ് ഈ പുതിയ ഉത്തരവ്.