അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍

പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സര്‍ക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോടും ഇന്ത്യന്‍ സര്‍ക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്നലെയാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ഇന്ത്യ ബോയിങ് 787 വിമാനം തകര്‍ന്ന് വീണത്.