തണുത്തുവിറച്ച് ഒമാൻ ; താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി
:ഒമാനിൽ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം സൈഖിൽ താപനില -0.1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. ഈ സീസണിൽ ആദ്യമായാണ് രാജ്യത്ത് താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നത്.
Dec 22, 2025, 15:41 IST
മസ്‌കറ്റ്: ഒമാനിൽ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം സൈഖിൽ താപനില -0.1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. ഈ സീസണിൽ ആദ്യമായാണ് രാജ്യത്ത് താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നത്.
ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ശീതതരംഗമാണ് താപനില ഇത്രയധികം കുറയാൻ കാരണം.