ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് ഇനി ടാക്സിയിലും പോകാം; പുതിയ ഗതാഗത നയം പ്രാബല്യത്തില്‍

പുതിയ തീരുമാനത്തോടെ സര്‍വീസുകള്‍ക്ക് വിപുലമായ ഔദ്യോഗിക ചട്ടക്കൂട് നിലവില്‍ വന്നു.

 

ബഹ്റൈന്‍ ഗതാഗത മന്ത്രാലയവും സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയും സംയുക്തമായാണ് ഈ നിര്‍ണ്ണായക പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ബഹ്റൈനും സൗദി അറേബ്യയ്ക്കുമിടയിലുള്ള യാത്രാമേഖലയില്‍ ചരിത്രപരമായ പുതിയ മാറ്റത്തിന് തുടക്കമായി. ഇരുരാജ്യങ്ങളിലെയും ലൈസന്‍സുള്ള ടാക്‌സികള്‍ക്ക് ഇനി കിങ് ഫഹദ് കോസ്വേ വഴി നേരിട്ട് യാത്രക്കാരെ കൊണ്ടുപോകാം. പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ അതിര്‍ത്തി കടന്നുള്ള റോഡ് ഗതാഗതം കൂടുതല്‍ എളുപ്പവും കാര്യക്ഷമവുമാകും. ബഹ്റൈന്‍ ഗതാഗത മന്ത്രാലയവും സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയും സംയുക്തമായാണ് ഈ നിര്‍ണ്ണായക പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

നേരത്തെ പ്രത്യേക സാഹചര്യങ്ങളില്‍ ചില ടാക്സികള്‍ക്ക് താല്‍ക്കാലികമായി കോസ്വേ വഴി സൗദിയിലേക്ക് യാത്രാനുമതി നല്‍കിയിരുന്നെങ്കിലും പുതിയ തീരുമാനത്തോടെ സര്‍വീസുകള്‍ക്ക് വിപുലമായ ഔദ്യോഗിക ചട്ടക്കൂട് നിലവില്‍ വന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള കൃത്യമായ ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും ടാക്സികളുടെ അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനം. സ്വദേശികള്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുടെ യാത്ര കൂടുതല്‍ എളുപ്പമാക്കാന്‍ ഈ തീരുമാനം സഹായിക്കും. കൂടാതെ, റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാകാനും ഇത് വഴിവെക്കും.