ദുബായില്‍ ഇനി അണ്‍ ലിമിറ്റഡ് പാര്‍ക്കിങ് സബ്സ്‌ക്രിപ്ഷന്‍ നേടാം ; സമയവും ലാഭം

സബ്ക്രിപ്ഷന്‍ എടുത്താല്‍ വിവിധ ലൊക്കേഷനുകളില്‍ ഓരോ സമയവും ഫീസ് അടക്കാതെ നിങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനാകും.

 

പാര്‍ക്കിങിന് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞുവെന്നോ, ടൈം ലിമിറ്റ് പുതുക്കണമെന്നോ പിഴ അടക്കേണ്ടി വരുമെന്നോ ഉള്ള ആശങ്ക ആവശ്യമില്ലെന്ന് അര്‍ഥം.

ദുബായിലെ പെയിഡ് പബ്ലിക് പാര്‍ക്കിങ് സേവനം നല്‍കുന്ന ഏറ്റവും വലിയ കമ്പനിയായ പാര്‍ക്കിന്‍ കമ്പനി പിജെഎസ് സി  ആണ് പാര്‍ക്കിങ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കുന്നത്. ഈ സബ്ക്രിപ്ഷന്‍ എടുത്താല്‍ വിവിധ ലൊക്കേഷനുകളില്‍ ഓരോ സമയവും ഫീസ് അടക്കാതെ നിങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനാകും. ഇതിലൂടെ നിങ്ങള്‍ക്ക് സമയവും പണവും ലാഭിക്കാം.

പാര്‍ക്കിങിന് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞുവെന്നോ, ടൈം ലിമിറ്റ് പുതുക്കണമെന്നോ പിഴ അടക്കേണ്ടി വരുമെന്നോ ഉള്ള ആശങ്ക ആവശ്യമില്ലെന്ന് അര്‍ഥം. എല്ലാ ദിവസവും പബ്ലിക് പാര്‍ക്കിങിനെ ആശ്രയിക്കുന്ന ആളുകളെ സംബന്ധിച്ച് ഈ സബ്സ്‌ക്രിപ്ഷന്‍ ഏറെ പ്രയോജനകരമായി മാറും. പാര്‍ക്കിന്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴിയാണ് അണ്‍ലിമിറ്റഡ് പാര്‍ക്കിങ് സബ്സ്‌ക്രിപ്ഷന്‍ എടുക്കാനാവുക.