ഡിസ്ചാര്ജിനു ശേഷമുള്ള രോഗീപരിചരണത്തിന് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം; സൗദിയില് പുതിയ ഇന്ഷുറന്സ് നയം
ഡിസ്ചാര്ജിനു ശേഷമുള്ള രോഗീപരിചരണത്തിന് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം; സൗദിയില് പുതിയ ഇന്ഷുറന്സ് നയം
ശാരീരിക ബുദ്ധിമുട്ടുകള് നേരിടുന്ന രോഗികള്ക്ക് തെറാപ്പി, പോഷകാഹാര പിന്തുണ, ശ്വസന സംബന്ധമായ കെയര്, മരുന്ന് ക്രമീകരണം എന്നിങ്ങനെ വിപുലമായ സേവനങ്ങളാണ് മന്ത്രാലയം ഹോം ഹെല്ത്ത് കെയര് വഴി വാഗ്ദാനം ചെയ്യുന്നത്.
അനുയോജ്യരായ രോഗികള്ക്ക് വീടുകളില് വെച്ച് തന്നെ തുടര്ചികിത്സ നല്കാനാകുമെന്നും കൗണ്സില് അറിയിച്ചു.
സൗദി അറേബ്യയില് രോഗികള്ക്ക് ലഭ്യമാക്കുന്ന നിര്ബന്ധിത ആരോഗ്യ ഇന്ഷുറന്സ് പരിധിയില് ഇനിമുതല് വിവിധ ഹോം ഹെല്ത്ത് കെയര് സേവനങ്ങളും ഉള്പ്പെടുമെന്ന് കൗണ്സില് ഓഫ് ഹെല്ത്ത് ഇന്ഷുറന്സ് വ്യക്തമാക്കി. ആശുപത്രി ഡിസ്ചാര്ജിന് ശേഷവും രോഗികള്ക്ക് ആവശ്യമായ അത്യാവശ്യ വൈദ്യസഹായങ്ങള് തടസ്സമില്ലാതെ സ്വന്തം വീടുകളില് വെച്ച് തന്നെ ലഭ്യമാക്കാന് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചികിത്സയും പരിചരണവും ആശുപത്രി വാസത്തില് മാത്രം ഒതുങ്ങേണ്ടതില്ലെന്നും സുഖം പ്രാപിക്കുന്ന ഘട്ടത്തില് അനുയോജ്യരായ രോഗികള്ക്ക് വീടുകളില് വെച്ച് തന്നെ തുടര്ചികിത്സ നല്കാനാകുമെന്നും കൗണ്സില് അറിയിച്ചു.
ശസ്ത്രക്രിയകള്ക്ക് ശേഷമുള്ള ഡ്രസ്സിംഗും മുറിവുകളുടെ പരിചരണവും സിരകളിലൂടെയുള്ള മരുന്ന് വിതരണം, മൂത്രനാളിയിലെ കത്തീറ്റര് മാറ്റല് തുടങ്ങിയ സുപ്രധാന പരിചരണങ്ങളാണ് ഇന്ഷുറന്സ് പരിരക്ഷയോടെ വീടുകളില് ലഭ്യമാകുന്നത്. ഇത് രോഗികള്ക്ക് അനാവശ്യമായ ആശുപത്രി സന്ദര്ശനങ്ങള് ഒഴിവാക്കാനും സ്വന്തം കുടുംബത്തോടൊപ്പം സൗകര്യപ്രദമായി കെയര് ഉറപ്പാക്കാനും സഹായിക്കും. ഇതിന് പുറമെ, ആനുകൂല്യങ്ങള് ആവശ്യമുള്ളവര്ക്ക് സേവനങ്ങള് എളുപ്പത്തില് ലഭ്യമാക്കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക ഇലക്ട്രോണിക് ആപ്ലിക്കേഷന് അധിഷ്ഠിത സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.