കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്ക് പറക്കാം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്ക് പറക്കാം
അമാന്‍, ബെയ്റൂത്ത്, മുംബൈ, കൈറോ, കൊച്ചി, ഡല്‍ഹി, ഇസ്താംബൂള്‍ തുടങ്ങിയ നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
Apr 25, 2026, 15:25 IST
പുതിയ പദ്ധതിയുടെ ഭാഗമായി റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ മൊത്തം 10 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5 (T5) ല്‍ നിന്ന് ജസീറ എയര്‍വേയ്സ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 26 ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ മൊത്തം 10 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. അമാന്‍, ബെയ്റൂത്ത്, മുംബൈ, കൈറോ, കൊച്ചി, ഡല്‍ഹി, ഇസ്താംബൂള്‍ തുടങ്ങിയ നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം, മറ്റു ചില സര്‍വീസുകള്‍ ദമ്മാം വഴി തുടരും, ഇവയ്ക്കായി യാത്രക്കാര്‍ മിശ്രിഫിലെ ടെര്‍മിനല്‍ 8 (KIFG) ല്‍ എത്തി ചെക്ക്-ഇന്‍ നടത്തണം. ദുബൈ സര്‍വീസുകളും ഈ ഘട്ടത്തില്‍ ദമ്മാം വഴി തുടരും.