പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതോടെ ഗള്‍ഫ് സമ്പദ് വ്യവസ്ഥ വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് ലോകബാങ്ക്
യുദ്ധ സാഹചര്യങ്ങളും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും കാരണം ഈ വര്‍ഷം ജിസിസി സമ്പദ്വ്യവസ്ഥയില്‍ 4.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളായിരിക്കും ഈ വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുക.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതോടെ 2027-ല്‍ ഗള്‍ഫ് സമ്പദ്വ്യവസ്ഥ വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് ലോകബാങ്ക് പ്രവചനം. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികള്‍ കാരണം ഈ വര്‍ഷം തിരിച്ചടി നേരിട്ടെങ്കിലും എണ്ണ ഉത്പ്പാദനവും അന്താരാഷ്ട്ര വ്യാപാരവും സാധാരണ നിലയിലാകുന്നതോടെ മേഖല അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളായിരിക്കും ഈ വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുക.
യുദ്ധ സാഹചര്യങ്ങളും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും കാരണം ഈ വര്‍ഷം ജിസിസി സമ്പദ്വ്യവസ്ഥയില്‍ 4.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സംഘര്‍ഷങ്ങള്‍ക്ക് ശമനമാകുന്നതോടെ 2027-ഓടെ എണ്ണ ഉത്പ്പാദനം, ചരക്കുനീക്കം, വിനോദസഞ്ചാര മേഖല എന്നിവ പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കും. ഇത് അടുത്ത വര്‍ഷത്തോടെ ഗള്‍ഫ് മേഖലയ്ക്ക് അതിവേഗ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍.