ബഹ്‌റൈനില്‍ നാളെ മുതല്‍ ശൈത്യകാലം തുടങ്ങും

ബഹ്റൈനില്‍ നാളെ (റജബ് മാസത്തിന്റെ ആദ്യ ദിവസമായ ഡിസംബര് 21) മുതല്‍ ശൈത്യകാലം ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകനായ മുഹമ്മദ് റെദ അല് അസ്ഫൂര് അറിയിച്ചു.

 

എന്നാല് നാളെ കാലാവസ്ഥ അനുകൂലമാണെങ്കില് മാസപ്പിറവി നഗ്നനേത്രങ്ങള്കൊണ്ട് വ്യക്തമായി കാണാന് സാധിക്കുമെന്ന് അല് അസ്ഫൂര് അറിയിച്ചു.

ബഹ്റൈനില്‍ നാളെ (റജബ് മാസത്തിന്റെ ആദ്യ ദിവസമായ ഡിസംബര് 21) മുതല്‍ ശൈത്യകാലം ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകനായ മുഹമ്മദ് റെദ അല് അസ്ഫൂര് അറിയിച്ചു.നാളെ ബഹ്റൈന് സമയം വൈകുന്നേരം 6.03നാണ് ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. വര്ഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈര്ഘ്യമേറിയ രാത്രിയായിരിക്കും ഇനി അനുഭവപ്പെടുക.

റജബ്, ശഅ്ബാന്, റമദാന് എന്നീ മൂന്ന് മാസങ്ങളും ഈ വര്ഷം ശൈത്യകാലത്താണ് വരുന്നത്. 2026 മാര്ച്ച്‌ 20നു ഏകദേശം ഈദുല് ഫിത്ര് എത്തുന്നതോടെ ശൈത്യകാലം അവസാനിക്കുകയും വസന്തകാലത്തിന് തുടക്കമാവുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കാഴ്ച പരിധി കുറവായതിനാല് ഇന്ന് റജബ് മാസപ്പിറവി ദൃശ്യമാകാന് പ്രയാസമായിരിക്കും. എന്നാല് നാളെ കാലാവസ്ഥ അനുകൂലമാണെങ്കില് മാസപ്പിറവി നഗ്നനേത്രങ്ങള്കൊണ്ട് വ്യക്തമായി കാണാന് സാധിക്കുമെന്ന് അല് അസ്ഫൂര് അറിയിച്ചു.