യുഎഇയില്‍ വ്യാപക മഴയും വെള്ളക്കെട്ടും

പ്രധാന തെരുവുകളിലും താഴ്വരകളിലും വെള്ളക്കെട്ടുണ്ടായി.
 

യുഎഇയില്‍ രാജ്യത്ത് വിവിധ എമിറേറ്റുകളില്‍ ഇടിയോടു കൂടി മഴ പെയ്തു. പല സ്ഥലങ്ങളിലും താപനിലയില്‍ കുറവുണ്ടായി. അബുദാബി, ദുബായ്, റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു.

പ്രധാന തെരുവുകളിലും താഴ്വരകളിലും വെള്ളക്കെട്ടുണ്ടായി.
മഴ പെയ്യുമ്പോള്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക പ്രദേശങ്ങളും താഴ്വരകളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. കാലാവസ്ഥ സംബന്ധമായ സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചാല്‍ പിഴ ചുമത്തും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.