റിയാദ് മെട്രോ പദ്ധതിയുടെ പ്രധാന കേന്ദ്രമായ വെസ്റ്റേണ്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങി
1,12,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച വെസ്റ്റേണ്‍ സ്റ്റേഷന്‍, റിയാദ് മെട്രോ പദ്ധതിയിലെ നാല് പ്രധാന സ്റ്റേഷനുകളില്‍ ഏറ്റവും വലുതാണ്.
റിയാദ് നഗരത്തിലെ പൊതുഗതാഗത സംവിധാനത്തില്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന റിയാദ് മെട്രോയുടെ വെസ്റ്റേണ്‍ സ്റ്റേഷനാണ് യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയിരിക്കുന്നത്.
റിയാദ് മെട്രോ പദ്ധതിയുടെ പ്രധാന കേന്ദ്രമായ വെസ്റ്റേണ്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ റിയാദ് മെട്രോ ശൃംഖലയിലെ നാലു പ്രധാന സ്റ്റേഷനുകളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു. റിയാദ് നഗരത്തിലെ പൊതുഗതാഗത സംവിധാനത്തില്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന റിയാദ് മെട്രോയുടെ വെസ്റ്റേണ്‍ സ്റ്റേഷനാണ് യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയിരിക്കുന്നത്.
1,12,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച വെസ്റ്റേണ്‍ സ്റ്റേഷന്‍, റിയാദ് മെട്രോ പദ്ധതിയിലെ നാല് പ്രധാന സ്റ്റേഷനുകളില്‍ ഏറ്റവും വലുതാണ്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍, എസ്.ടി.സി ഉലയ സ്റ്റേഷന്‍, ഖസര്‍ അല്‍ഹുകും സ്റ്റേഷന്‍ എന്നിവയാണ് റിയാദ് മെട്രോയിലെ മറ്റു പ്രധാന സ്റ്റേഷനുകള്‍. മണിക്കൂറില്‍ 60,000 ലേറെ ട്രെയിന്‍ യാത്രക്കാരെയും 1,300 ബസ് യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റിയാദിലെ പ്രധാന റൂട്ടുകളും സ്ഥലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പൊതുഗതാഗത ശൃംഖലയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഒന്നാകും വെസ്റ്റേണ്‍ സ്റ്റേഷന്‍.