വെസ്റ്റ് ഏഷ്യൻ സംഘർഷം ; പ്രവാസി മലയാളികൾക്ക് 24 മണിക്കൂറും ആരോഗ്യ വകുപ്പിന്റെ കൗൺസിലർമാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സേവനം ലഭ്യമാക്കിയതായി  മന്ത്രി വീണാ ജോർജ്

 

 തിരുവനന്തപുരം: പശ്ചിമേഷ്യ സംഘർഷം കാരണം മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ കൗൺസിലർമാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സേവനം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 

നോർക്ക ഹെൽപ്പ് ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവർക്ക് കൗൺസിലിംഗ് ഉറപ്പാക്കുന്നതാണ്. പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കും +91-4712430001 നമ്പറിലോ ഇന്ത്യയിൽ നിന്നുളളവർക്ക് 14416 എന്ന ടോൾ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.