പശ്ചിമേഷ്യൻ സംഘര്‍‌ഷം: ദുബായിലെ പള്ളികളില്‍ പൊതുപ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നിയന്ത്രണം

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ ആരാധനാലയങ്ങളില്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

 

ജബല്‍ അലിയിലെ ഹിന്ദു ക്ഷേത്രം അധികൃതരുടെ നിർദേശപ്രകാരം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു.

ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ ആരാധനാലയങ്ങളില്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.ക്രൈസ്തവ ദേവാലയങ്ങളിലെ പൊതു പ്രാർത്ഥനകള്‍ക്കും ഒത്തുചേരലുകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം ജബല്‍ അലിയിലെ ഹിന്ദു ക്ഷേത്രവും താല്‍ക്കാലികമായി അടച്ചു.

 ദുഃഖവെള്ളി തിരുകർമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകള്‍ പള്ളികളില്‍ ഒഴിവാക്കി. പാതിരാ കുർബാന പോലുള്ള വലിയ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്. വിശ്വാസികള്‍ക്കായി മിക്കയിടങ്ങളിലും ഓണ്‍ലൈൻ പ്രാർത്ഥനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജബല്‍ അലിയിലെ ഹിന്ദു ക്ഷേത്രം അധികൃതരുടെ നിർദേശപ്രകാരം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു.ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍: പള്ളികളില്‍ നേരിട്ടെത്താതെ ഓണ്‍ലൈൻ വഴി പ്രാർഥനകളില്‍ പങ്കുചേരണമെന്ന് അധികൃതർ സർക്കുലറിലൂടെ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

സുരക്ഷാ ഏജൻസികളുടെ ജാഗ്രതാ നിർദേശത്തെത്തുടർന്നാണ് ഈ നടപടിയെന്ന് സഭാധികൃതർ അറിയിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രല്‍, ജബല്‍ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ച്‌ തുടങ്ങിയ ദേവാലയങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ചില പള്ളികളില്‍ ഓണ്‍ലൈൻ സ്ട്രീമിംഗും ഉണ്ടായിരിക്കില്ല.