സലാലയില്‍ ഖരീഫ് ഫെസ്റ്റിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

പ്രകൃതി ഭംഗി ആസ്വദിക്കാനും ഉത്സവ പരിപാടികളില്‍ പങ്കെടുക്കാനുമായി സലാലയിലേക്ക് എത്തുന്നത്. 

 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

ഒമാനിലെ സലാലയില്‍ ഖരീഫ് ഫെസ്റ്റ് ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു. ഖരീഫ് ഫെസ്റ്റിവല്‍ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി നിരവധി പേരാണ് പ്രകൃതി ഭംഗി ആസ്വദിക്കാനും ഉത്സവ പരിപാടികളില്‍ പങ്കെടുക്കാനുമായി സലാലയിലേക്ക് എത്തുന്നത്. 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഒമാന് പുറമേ യുഎഇ, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് സന്ദര്‍ശകരാണ് സലാലയിലേക്ക് ഒഴുകി എത്തുന്നത്. ഖരീഫിന്റെ ആദ്യ ദിനങ്ങളില്‍ മഴ ശക്തമായിരുന്നില്ലെങ്കിലും ദിവസങ്ങള്‍ പിന്നിട്ടതോടെ മഴ കനക്കുകയും സലാലയാകെ ഹരിതാഭമാകുകയും ചെയ്തു. ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ സലാലയില്‍ തണുത്ത അന്തരീക്ഷമാണുള്ളത്. ഇതാണ് മേഖലയിലുള്ളവരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്തിനുള്ള പ്രധാന കാരണമാകുന്നത്.

ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ വേനല്‍ അവധിക്കായി അടച്ചതും തിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ വാരാന്ത്യ അവധിദിനങ്ങളില്‍ ആണ് സലാലയില്‍ എത്തുന്നത്.