നിയമലംഘനങ്ങള്‍ ; 21 ഉംറ സീസണ്‍ കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് സൗദി
നിയമലംഘനങ്ങള്‍ ; 21 ഉംറ സീസണ്‍ കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് സൗദി
സേവന നിലവാരത്തെയോ ഉംറ തീര്‍ത്ഥാടകരുടെ അവകാശങ്ങളെയോ ബാധിക്കുന്ന വീഴ്ചകളോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ഉംറ സീസണിന്റെ ആദ്യഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം
കഴിഞ്ഞ സീസണിലെ പ്രവര്‍ത്തന വിലയിരുത്തലുകള്‍ക്ക് പിന്നാലെ 21 ഉംറ സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ഹജ്ജ്-ഉംറ മന്ത്രാലയം. ചില ഓപ്പറേറ്റര്‍മാരുടെ സേവന നിലവാരത്തിലുണ്ടായ ഇടിവും ചട്ടലംഘനങ്ങളുമാണ് നടപടിക്ക് കാരണമായതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വരാനിരിക്കുന്ന ഉംറ സീസണിന്റെ ആദ്യഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം
അംഗീകൃത മൂല്യനിര്‍ണ്ണയ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കുറഞ്ഞ പ്രകടന സ്‌കോര്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് 15 കമ്പനികളെ സസ്‌പെന്‍ഡ് ചെയ്തത്. തിരുത്തല്‍ നടപടികള്‍ ആവശ്യമുള്ള നിയമലംഘനങ്ങള്‍ നടത്തിയതിനാണ് മറ്റ് ആറ് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്.
സേവന നിലവാരത്തെയോ ഉംറ തീര്‍ത്ഥാടകരുടെ അവകാശങ്ങളെയോ ബാധിക്കുന്ന വീഴ്ചകളോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും