ഗതാഗതക്കുരുക്ക് മറികടക്കാന്‍ നിയമ ലംഘനങ്ങള്‍ ; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ഗതാഗതക്കുരുക്ക് മറികടക്കാന്‍ നിയമ ലംഘനങ്ങള്‍ ; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
നിലവിലെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ഈ അടിയന്തര പാതയിലൂടെ നിയമവിരുദ്ധമായി ഓവര്‍ടേക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 1,000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റും ചുമത്തും.
നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദുബായ് പൊലീസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ദുബായില്‍ ഗതാഗതക്കുരുക്ക് മറികടക്കാന്‍ നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഈ വര്‍ഷം മാത്രം നിയമം ലംഘിച്ച നാലായിരത്തി അഞ്ഞൂറിലധികം വാഹനങ്ങള്‍ക്കാണ് പൊലീസ് പിഴ ചുമത്തിയത്. നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദുബായ് പൊലീസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തകരാറിലായ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, പൊലീസ് എന്നിവയ്ക്ക് അപകടസ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തുന്നതിനും വേണ്ടി മാത്രമുള്ളതാണ് റോഡ് അരികിലുള്ള ഹാര്‍ഡ് ഷോള്‍ഡര്‍. നിയമം ലംഘിച്ച് ഹാര്‍ഡ് ഷോള്‍ഡറിലൂടെ വാഹനങ്ങള്‍ നിരനിരയായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദുബായ് പൊലീസ് പുറത്തുവിട്ടു.
ഇത്തരം നിയമലംഘനങ്ങള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യും. ഈ വര്‍ഷം ഇതുവരെ മാത്രം ഇത്തരത്തിലുള്ള 4,504 നിയമലംഘനങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. പ്രതിമാസ കണക്കുകള്‍ പരിശോധിച്ചാല്‍ ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയത്. 1,638 കേസുകള്‍. ജനുവരിയില്‍ 1,379-ഉം മാര്‍ച്ചില്‍ 676-ഉം മേയില്‍ 482-ഉം ഏപ്രിലില്‍ 329-ഉം കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ഈ അടിയന്തര പാതയിലൂടെ നിയമവിരുദ്ധമായി ഓവര്‍ടേക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 1,000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റും ചുമത്തും. പൊതുജനങ്ങള്‍ക്ക് ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 'ദുബായ് പൊലീസ് ആപ്പ്' വഴിയോ, 'വി ആര്‍ ഓള്‍ പൊലീസ്' സര്‍വീസിന്റെ 901 എന്ന നമ്പറിലോ വിവരമറിയിക്കാമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.