മസ്‌കത്തില്‍ തൊഴില്‍, താമസ നിയമ ലംഘനം ; 37 പ്രവാസികള്‍ പൊലീസ് കസ്റ്റഡിയില്‍

നിയമപരമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

 

പിടിയിലായവരില്‍ വിവിധ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 30 സ്ത്രീകളും ഏഴ് പുരുഷന്മാരും ഉള്‍പ്പെടുന്നു.

മസ്‌കത്തില്‍ തൊഴില്‍, വിദേശ താമസ നിയമങ്ങള്‍ ലംഘിച്ചതിന് 37 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, സീബ് സ്‌പെഷ്യല്‍ പൊലീസ് ടാസ്‌ക് യൂണിറ്റുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.


പിടിയിലായവരില്‍ വിവിധ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 30 സ്ത്രീകളും ഏഴ് പുരുഷന്മാരും ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെയുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.