നിയമ ലംഘനം ; 12365 പേരെ നാടുകടത്തി സൗദി

 നിയമം ലംഘിച്ച് മുന്‍കാലങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഉള്‍പ്പെടെ മൊത്തം 21803 പേരുടെ യാത്രാ രേഖകള്‍ നിയമാനുസൃതമാക്കാന്‍ എംബസികളോട് ആവശ്യപ്പെട്ടു.

നിയമ ലംഘകര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവര്‍ക്ക് 15 വര്‍ഷം തടവും പത്തുലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനങ്ങള്‍ക്കു പിടിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 12365 പേരെ നാടുകടത്തി.

 നിയമം ലംഘിച്ച് മുന്‍കാലങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഉള്‍പ്പെടെ മൊത്തം 21803 പേരുടെ യാത്രാ രേഖകള്‍ നിയമാനുസൃതമാക്കാന്‍ എംബസികളോട് ആവശ്യപ്പെട്ടു. ഇവ ലഭ്യമാകുന്നതനുസരിച്ച് അവരേയും നാടുകടത്തും.

നിയമ ലംഘകര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവര്‍ക്ക് 15 വര്‍ഷം തടവും പത്തുലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.