നിയമ ലംഘനം ; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ ഏഴായിരത്തിലേറെ പ്രവാസികളെ നാടുകടത്തി
ഇഖാമ നിയമലംഘകര്‍ 17,181 പേരും അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ 3,931 പേരും തൊഴില്‍ നിയമലംഘകര്‍ 1,819 പേരുമാണ് പിടിയിലായത്.
അതിര്‍ത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,635 പേരെയും സുരക്ഷാ സേന പിടികൂടി
സൗദി അറേബ്യയില്‍ താമസം, ജോലി, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന തീവ്രമായ ഫീല്‍ഡ് പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 22,931 നിയമലംഘകരെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. ഇഖാമ നിയമലംഘകര്‍ 17,181 പേരും അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ 3,931 പേരും തൊഴില്‍ നിയമലംഘകര്‍ 1,819 പേരുമാണ് പിടിയിലായത്.
അതിര്‍ത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,635 പേരെയും സുരക്ഷാ സേന പിടികൂടി. ഇതില്‍ 29 ശതമാനം യമന്‍ സ്വദേശികളും, 68 ശതമാനം എത്യോപ്യക്കാരും, മൂന്ന് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കൂടാതെ, അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി പുറത്തേക്ക് പോകാന്‍ ശ്രമിച്ച 40 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
നിയമലംഘകര്‍ക്ക് താമസം, ജോലി, ഗതാഗത സൗകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊടുത്ത 36 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റക്കാര്‍ക്ക് 15 വര്‍ഷം വരെ തടവും, 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാം.