നിയമ ലംഘനം ; ഖത്തറില്‍ ഡെലിവറി ജീവനക്കാര്‍ ഇന്നു മുതല്‍ കര്‍ശന നിരീക്ഷണത്തില്‍
എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചു വേണം ബൈക്കോടിക്കാന്‍.
Jan 15, 2024, 15:45 IST
ഡെലിവറി ജീവനക്കാരുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്നു മുതല്‍ കര്‍ശന നിരീക്ഷണം. ഇനി റോഡിന്റെ വലത്തേ പാതയിലൂടെ ബൈക്ക് ഓടിച്ചില്ലെങ്കില്‍ പിഴയീടാക്കും.
എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചു വേണം ബൈക്കോടിക്കാന്‍. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം റോഡിന്റെ വലത്തേ പാതയിലൂടെ ഡെലിവറി ജീവനക്കാര്‍ ബൈക്ക് ഓടിക്കാവൂ. ഡെലിവറി ബോക്‌സ് മോട്ടോര്‍ സൈക്കിളില്‍ കൃത്യമായി ഉറപ്പിക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ 1500 റിയാലാണ് പിഴ.