നിയമ ലംഘനം ; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 15430 അറസ്റ്റ്

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച 1542 പേരെയും പിടികൂടി. ഇവരില്‍ 53 ശതമാനം ഇത്യോപ്യന്‍ പൗരന്മാരും 46 ശതമാനം യെമന്‍ പൗരന്മാരുമാണ്.

അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 30 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകരെ സഹായിച്ചതിന് 27 പേരെയും പിടികൂടി.

സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 15430 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇവരില്‍ 7913 പേര്‍ താമസ നിയമ ലംഘകരും 4037 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും 3480 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.