തൊഴില്‍ നിയമ ലംഘനം ; 57 പ്രവാസികള്‍ പിടിയില്‍

ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
 

തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 57 തൊഴിലാളികളെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് ജോ. ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ ഓഫീസ് അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.