കടലാമകളെ ശല്യം ചെയ്ത വീഡിയോ വൈറല്‍; ഒമാനില്‍ ടൂറിസ്റ്റിനെതിരെ നടപടി
കടലാമകളെ ശല്യം ചെയ്ത വീഡിയോ വൈറല്‍; ഒമാനില്‍ ടൂറിസ്റ്റിനെതിരെ നടപടി
കടലാമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി അവയെ തൊടുകയോ അടുത്തേക്ക് പോകുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് എന്‍വയോണ്‍മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Sep 29, 2026, 07:51 IST
വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഒമാനിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന നടപടിയാണ് ടൂറിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി
കടലാമകളെ ശല്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഒമാനില്‍ ടൂറിസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ചു. റാസ് അല്‍ ഹദ്ദ് പ്രദേശത്താണ് സംഭവം. ഒമാനിലെ എന്‍വയോണ്‍മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഒമാനിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന നടപടിയാണ് ടൂറിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ നിരീക്ഷിച്ചതിന് പിന്നാലെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
കടലാമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി അവയെ തൊടുകയോ അടുത്തേക്ക് പോകുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് എന്‍വയോണ്‍മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.