സ്വദേശികള്ക്കിടയിലെ തൊഴിലില്ലായ്മ; അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് ബഹ്റൈന് പാര്ലമെന്റ്
സ്വദേശികള്ക്കിടയിലെ തൊഴിലില്ലായ്മ; അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് ബഹ്റൈന് പാര്ലമെന്റ്
കുടുംബങ്ങള്ക്ക് ആദ്യ പരിഗണന നല്കി തൊഴില് വിപണിയില് അവസരങ്ങള് സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സ്വദേശി യുവാക്കള്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള് ലഭ്യമാക്കേണ്ടത് രാജ്യത്തിന്റെ സാമൂഹിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്നും അവര് ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്വദേശികള്ക്കിടയില് വര്ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും അത് സൃഷ്ടിക്കുന്ന കടുത്ത സാമ്പത്തിക, മാനസിക ആഘാതങ്ങളും ചര്ച്ച ചെയ്ത് ബഹ്റൈന് പാര്ലമെന്റ്. തൊഴിലില്ലായ്മ കാരണം പൗരന്മാര് വലിയ സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സമ്മര്ദ്ദത്തിലുമാണ് കഴിയുന്നതെന്ന് ചൂണ്ടിക്കാട്ടിയ എംപിമാര്, വിഷയത്തില് അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് സര്ക്കാറിനോട് ആവശ്യപ്പെട്ടു.
തൊഴില്രഹിതരായ ഉദ്യോഗാര്ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന് പ്രായോഗികവും കൃത്യവുമായ നടപടികള് അടിയന്തരമായി സ്വീകരിക്കണമെന്ന് പാര്ലമെന്റ് ഒന്നാം ഡെപ്യൂട്ടി സ്പീക്കര് ജലീല അല് സയ്യിദ് വ്യക്തമാക്കി. സ്വദേശി യുവാക്കള്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള് ലഭ്യമാക്കേണ്ടത് രാജ്യത്തിന്റെ സാമൂഹിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്നും അവര് ചൂണ്ടിക്കാട്ടി.
ഒരു കുടുംബത്തില് രണ്ട് സഹോദരങ്ങളെങ്കിലും തൊഴിലില്ലാതെ കഴിയുന്ന സാഹചര്യമുണ്ടെങ്കില്, അവര്ക്ക് മുന്ഗണനാടിസ്ഥാനത്തില് ജോലി ലഭ്യമാക്കാന് സര്ക്കാര് പ്രത്യേക പദ്ധതികള് തയ്യാറാക്കണമെന്ന് സ്പീക്കര് അഹമ്മദ് അല് മുസല്ലം നിര്ദ്ദേശിച്ചു. ഇത്തരം കുടുംബങ്ങള്ക്ക് ആദ്യ പരിഗണന നല്കി തൊഴില് വിപണിയില് അവസരങ്ങള് സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.