മ്യാന്‍മര്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ യുഎഇ

സമൂഹങ്ങള്‍ക്ക് ഉടനടി ആശ്വാസം നല്‍കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. 

uae

പ്രകൃതി ദുരന്തബാധിതര്‍ക്ക് അടിയന്തര മാനുഷിക പ്രതികരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളില്‍ യുഎഇയും ഉള്‍പ്പെടുന്നു.

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ യുഎഇ.  അബുദാബി പൊലീസ്, നാഷനല്‍ ഗാര്‍ഡ്, ജോയിന്റ് ഓപറേഷന്‍സ് കമാന്‍ഡ് എന്നിവരുള്‍പ്പെടെയുള്ള തിരച്ചില്‍, രക്ഷാ സംഘത്തെ മ്യാന്മാറിലേക്ക് അയച്ചു.

ഐക്യദാര്‍ഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി ലോകത്തെങ്ങുമുള്ള പ്രകൃതി ദുരന്തങ്ങളാല്‍ ബാധിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് ഉടനടി ആശ്വാസം നല്‍കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. 
പ്രകൃതി ദുരന്തബാധിതര്‍ക്ക് അടിയന്തര മാനുഷിക പ്രതികരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളില്‍ യുഎഇയും ഉള്‍പ്പെടുന്നു.