യുഎഇ അതിശൈത്യത്തിലേക്ക്

 

പകല്‍ സമയങ്ങളില്‍ താപനില കുറയുകയും രാത്രിയിലും പുലര്‍ച്ചെയും നല്ല തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

 

ഉള്‍പ്രദേശങ്ങളിലും മലയോര മേഖലകളിലുമാണ് തണുപ്പു കൂടുതല്‍ അനുഭവപ്പെടുക

യുഎഇയില്‍ ശൈത്യകാലത്തിന് ഔദ്യോഗിക തുടക്കം. ഇനി കാത്തിരിക്കുന്നത് തണുപ്പേറിയ ദിനങ്ങളാണ്. വരും ദിവസങ്ങളില്‍ താപനില ഗണ്യമായി കുറയാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


ഉള്‍പ്രദേശങ്ങളിലും മലയോര മേഖലകളിലുമാണ് തണുപ്പു കൂടുതല്‍ അനുഭവപ്പെടുക. ശൈത്യകാലം 2026 മാര്‍ച്ച് പകുതി വരെ തുടരും.പകല്‍ സമയങ്ങളില്‍ താപനില കുറയുകയും രാത്രിയിലും പുലര്‍ച്ചെയും നല്ല തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.