എണ്ണയിതര സമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റം കൈവരിച്ച് യുഎഇ

പുതിയ ബിസിനസ് ഓര്‍ഡറുകളില്‍ കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും വേഗമേറിയ വര്‍ധന രേഖപ്പെടുത്തി.

 

പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക വിദ്യ എന്നീ മേഖലകളാണ് ഈ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്നത്.

എണ്ണയിതര സമ്പദ് വ്യവസ്ഥയില്‍ മികച്ച മുന്നേറ്റം കൈവരിച്ച് യുഎഇ.എസ് ആന്‍ഡ് പി ഗ്ലോബല്‍ പുറത്തുവിട്ട സര്‍വേ പ്രകാരം കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ബിസിനസ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ ബിസിനസ് ഓര്‍ഡറുകളില്‍ കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും വേഗമേറിയ വര്‍ധന രേഖപ്പെടുത്തി.

പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക വിദ്യ എന്നീ മേഖലകളാണ് ഈ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്നത്.
വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കമ്പനികള്‍ ഉല്‍പ്പാദനം കൂട്ടുകയും സാധനങ്ങള്‍ വന്‍തോതില്‍ വാങ്ങി ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ ആറര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പര്‍ച്ചേസിങ് നിരക്കാണിത്.