സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെന്ന് യമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടിരുന്നു
ഹൂതികളുടെ തുടര്‍ച്ചയായ ഇത്തരം നടപടികള്‍ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍, സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടും തെക്കന്‍ ചെങ്കടലിലും ബാബ് അല്‍-മന്ദബ് കടലിടുക്കിലും സൗദി കപ്പലുകള്‍ക്കെതിരെയും ഹൂതികള്‍ തുടരുന്ന ആക്രമണ ശ്രമങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.
ഹൂതികളുടെ തുടര്‍ച്ചയായ ഇത്തരം നടപടികള്‍ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുമായുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം യുഎഇ ആവര്‍ത്തിച്ചു. സൗദിയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികള്‍ക്കും യുഎഇയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെന്ന് യമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സമൂഹ മാധ്യമ അക്കൗണ്ടായ എക്‌സില്‍ അറിയിച്ചു. അതേസമയം റിയാദിന് വടക്കു ഭാ?ഗത്ത് ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന വിജയകരമായി തകര്‍ത്തതായി സാദി സഖ്യസേന വക്താവി മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.