ബഹ്റൈനും കുവൈത്തിനും നേര്‍ക്കുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ
ശനിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ രണ്ട് പ്രത്യേക പ്രസ്താവനകളിലാണ് ഈ ആക്രമണങ്ങളെ യുഎഇ കടുത്ത ഭാഷയില്‍ അപലപിച്ചത്.
Jun 7, 2026, 13:01 IST
ഇരു രാജ്യങ്ങള്‍ക്കും യുഎഇ തങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
ബഹ്റൈനും കുവൈത്തിനും നേരെ ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎഇ. സമീപകാലത്ത് ഗള്‍ഫ് മേഖല സാക്ഷ്യം വഹിച്ച ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധികളിലൊന്നാണിത്. ഇരു രാജ്യങ്ങള്‍ക്കും യുഎഇ തങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
ശനിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ രണ്ട് പ്രത്യേക പ്രസ്താവനകളിലാണ് ഈ ആക്രമണങ്ങളെ യുഎഇ കടുത്ത ഭാഷയില്‍ അപലപിച്ചത്. ബഹ്റൈന്റെയും കുവൈത്തിന്റെയും പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനമാണ് ആക്രമണമെന്നും ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.