വ്യോമപ്രതിരോധ സേനയുടെ വീഡിയോ പുറത്തുവിട്ട് യുഎഇ

ചൊവ്വാഴ്ച വൈകുന്നേരം 6.52-നാണ് മിസൈല്‍ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ നിവാസികളുടെ മൊബൈല്‍ ഫോണുകളില്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം എത്തിയത്.

 

ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകുന്നേരം ഇറാനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചതിന് പിന്നാലെയാണ് വ്യോമസേനയുടെ പ്രവര്‍ത്തന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ മന്ത്രാലയം പുറത്തുവിട്ടത്.

വ്യോമപ്രതിരോധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎഇ. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും 'ഏറ്റവും കടുത്ത നിശ്ചയദാര്‍ഢ്യത്തോടെ' നേരിടാന്‍ സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകുന്നേരം ഇറാനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചതിന് പിന്നാലെയാണ് വ്യോമസേനയുടെ പ്രവര്‍ത്തന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ മന്ത്രാലയം പുറത്തുവിട്ടത്.

ചൊവ്വാഴ്ച രാജ്യത്തിന് നേരെ എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളില്‍ ആദ്യത്തേത് യുഎഇ സമുദ്ര അതിര്‍ത്തിക്ക് പുറത്തും രണ്ടാമത്തേത് സമുദ്ര അതിര്‍ത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6.52-നാണ് മിസൈല്‍ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ നിവാസികളുടെ മൊബൈല്‍ ഫോണുകളില്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം എത്തിയത്. 'ഉടന്‍ തന്നെ തൊട്ടടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക' എന്നായിരുന്നു മുന്നറിയിപ്പ് സന്ദേശം. ജൂലൈ 12ന് ശേഷം രാജ്യത്ത് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം വരുന്നത് ഇതാദ്യമായതിനാല്‍ ജനങ്ങള്‍ ഏറെ ജാഗ്രത പാലിച്ചിരുന്നു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.