തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവും മികച്ചത് ആയി യു.എ.ഇ പാസ്‌പോര്‍ട്ട്

2025ലെ പാസ്പോര്ട്ട് ഇന്ഡക്സ് കണക്കനുസരിച്ച്‌ തുടര്ച്ചയായ ഏഴാം വര്ഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട് സ്ഥാനം അലങ്കരിച്ച്‌ യു.എ.ഇ.'ലോകതലത്തില് യാത്രാ സ്വാതന്ത്ര്യം ചുരുങ്ങുന്ന സാഹചര്യത്തിലാണ് യു.എ.ഇ തന്റെ ഗ്ലോബല് മൊബിലിറ്റി നിലനിര്ത്തിയത്.

 

എതിരാളികളില്ലാത്ത ഗ്ലോബല് ആക്സസ്, സ്ഥിരത, ശക്തമായ നയതന്ത്ര ബന്ധങ്ങള് എന്നിവയാണ് യുഎഇയെ ടോപ്പ് സ്ഥാനത്ത് നിലനിര്ത്തിയതെന്ന് ആര്ട്ടണ് വിശദീകരിച്ചു.

2025ലെ പാസ്പോര്ട്ട് ഇന്ഡക്സ് കണക്കനുസരിച്ച്‌ തുടര്ച്ചയായ ഏഴാം വര്ഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട് സ്ഥാനം അലങ്കരിച്ച്‌ യു.എ.ഇ.'ലോകതലത്തില് യാത്രാ സ്വാതന്ത്ര്യം ചുരുങ്ങുന്ന സാഹചര്യത്തിലാണ് യു.എ.ഇ തന്റെ ഗ്ലോബല് മൊബിലിറ്റി നിലനിര്ത്തിയത്.

കോവിഡിന് ശേഷം യാത്രകള്ക്ക് പ്രോല്സാഹനം നല്കിയ സാഹചര്യം ഉണ്ടായെങ്കിലും ആ കാലഘട്ടം കഴിഞ്ഞു. കൂടുതല് രാജ്യങ്ങള് കര്ശന നയങ്ങളിലേക്ക് വീണ്ടും മാറുമ്ബോള് യു.എ.ഇയുടെ മാത്രം യാത്രകളില് മുന്നേറുകയാണ്' ആര്ട്ടണ് കേപ്പിറ്റലിന്റെ സി.ഇ.ഒ ആയ അര്മാന്ഡ് ആര്ട്ടണ് വ്യക്തമാക്കി

പാസ്പോര്ട്ട് ഇന്ഡക്സ് പ്രകാരം യു.എ.ഇ പാസ്പോര്ട്ടിന്റെ പവര് 179 എന്ന മൊബിലിറ്റി സ്കോറാണ്. 129 രാജ്യങ്ങളില് യാത്ര ചെയ്യാന് യു.എ.ഇ.ക്ക് വിസ ആവശ്യമില്ല, 45 രാജ്യങ്ങളില് വിസ ഓണ് അറൈവല് സൗകര്യം ലഭിക്കും, 8 ഇടിഎ വഴി പ്രവേശനം തുടങ്ങി മുന്ഗണനകളുടെ അടിസ്ഥാനത്തിലാണ് മൊത്തം മൊബിലിറ്റി സ്കോറായ 179 യു.എ.ഇക്ക് ലഭിച്ചത്.

കൂടാതെ എതിരാളികളില്ലാത്ത ഗ്ലോബല് ആക്സസ്, സ്ഥിരത, ശക്തമായ നയതന്ത്ര ബന്ധങ്ങള് എന്നിവയാണ് യുഎഇയെ ടോപ്പ് സ്ഥാനത്ത് നിലനിര്ത്തിയതെന്ന് ആര്ട്ടണ് വിശദീകരിച്ചു.നിലവില് ഏഷ്യന് രാജ്യങ്ങള് യൂറോപ്യന് പാസ്പോര്ട്ടുകളെ നേരിട്ട് വെല്ലുവിളിക്കുന്ന സാഹചര്യമാണുളളത്. സ്പെയിന്, ഫ്രാന്സ്, ജര്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്ക്ക് മുകളില് തന്നെ സ്ഥാനം ഉണ്ടെങ്കിലും മിക്ക യൂറോപ്യന് പാസ്പോര്ട്ടുകള്ക്കും കഴിഞ്ഞ വര്ഷത്തേക്കാള് നാല് വിസഫ്രീ ഡെസ്റ്റിനേഷനുകള് നഷ്ടമായിട്ടുണ്ട്.