യുഎഇ ദേശീയ ദിനം; യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു
രാജ്യത്തിന്റെ 55-ാമത് 'ഈദ് അൽ ഇത്തിഹാദ്' (ദേശീയ ദിനം) ആഘോഷിക്കുന്നതിന്റെ ഭാഗമായി യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ ജീവനക്കാർക്ക് ആകെ അഞ്ച് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക
Nov 13, 2026, 15:56 IST
അബുദാബി: രാജ്യത്തിന്റെ 55-ാമത് 'ഈദ് അൽ ഇത്തിഹാദ്' (ദേശീയ ദിനം) ആഘോഷിക്കുന്നതിന്റെ ഭാഗമായി യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ ജീവനക്കാർക്ക് ആകെ അഞ്ച് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക.
2026 ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെയായിരിക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയെന്ന് യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. തുടർന്ന് വരുന്ന ശനി, ഞായർ വാരാന്ത്യ അവധികൾക്ക് ശേഷം ഡിസംബർ 7 തിങ്കളാഴ്ചയായിരിക്കും ജീവനക്കാർ തിരികെ ജോലികളിൽ പ്രവേശിക്കുക.
1971 ഡിസംബർ 2-ന് യുഎഇ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായി രാജ്യത്തുടനീളം നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 7 തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ ഔദ്യോഗിക പ്രവർത്തന സമയം പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.