യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു.

 

ഡിസംബർ 2, ഡിസംബർ 3 എന്നീ ദിവസങ്ങളിലായിരിക്കും സ്വകാര്യ മേഖലയ്ക്ക് അവധിയെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സ്ഥിരീകരിച്ചു.

അബുദാബി: ഈ വർഷത്തെ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബർ 2, ഡിസംബർ 3 എന്നീ ദിവസങ്ങളിലായിരിക്കും സ്വകാര്യ മേഖലയ്ക്ക് അവധിയെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സ്ഥിരീകരിച്ചു.

പൊതുമേഖലാ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ശനി, ഞായർ വാരാന്ത്യ അവധി ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 4 വെള്ളിയാഴ്ച കൂടി വാർഷിക അവധി എടുക്കുകയാണെങ്കിൽ ആകെ അഞ്ച് ദിവസത്തെ നീണ്ട അവധി ആഘോഷിക്കാൻ സാധിക്കും. .ഏഴ് എമിറേറ്റുകളും ഒന്നിച്ചതിന്‍റെ സ്മരണാർത്ഥം ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നത്