യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധിയും റിമോട്ട് വര്‍ക്കും പ്രഖ്യാപിച്ചു

ജനുവരി 2 ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്ക് ദിനമായിരിക്കും

 

സ്വകാര്യ കമ്പനി ജീവനക്കാര്‍ക്കുള്ള അവധി വൈകാതെ പ്രഖ്യാപിക്കും.

യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2026 ലെ പുതുവത്സരാഘോഷത്തിനായി അവധി പ്രഖ്യാപിച്ചു. പുതുവത്സര അവധി 2026 ജനുവരി 1ന് ആയിരിക്കും.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ആണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.


അതേസമയം ജനുവരി 2 ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്ക് ദിനമായിരിക്കും. ജോലിയുടെ സ്വഭാവം കാരണം ഓഫീസില്‍ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാര്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഇതുവഴി സാധാരണ വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങളോ റിമോട്ട് വര്‍ക്ക് സൗകര്യമോ ലഭിക്കും. സ്വകാര്യ കമ്പനി ജീവനക്കാര്‍ക്കുള്ള അവധി വൈകാതെ പ്രഖ്യാപിക്കും.