യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു
യുഎഇയിൽ ഏപ്രിൽ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്.
Apr 1, 2025, 18:36 IST
അബുദാബി: യുഎഇയിൽ ഏപ്രിൽ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.57 ദിർഹമാണ് പുതിയ വില. മാർച്ചിൽ 2.73 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.46 ദിർഹമാണ് ഏപ്രിൽ മാസത്തിലെ നിരക്ക്. മാർച്ച് മാസത്തിൽ 2.61 ദിർഹം ആയിരുന്നു. ഇ-പ്ലസ് കാറ്റഗറിയിലുള്ള പെട്രോൾ ലിറ്ററിന് 2.38 ദിർഹം ആണ് പുതിയ നിരക്ക്. 2.54 ദിർഹം ആയിരുന്നു മാർച്ച് മാസത്തിലെ നിരക്ക്. ഡീസൽ ലിറ്ററിന് 2.63 ദിർഹം ആണ് പുതിയ നിരക്ക്. 2.77 ദിർഹം ആയിരുന്നു.