യുഎഇ കുതിക്കുന്നു, അടുത്ത വര്‍ഷം 6.2 ശതമാനം വളര്‍ച്ചയെന്ന് പ്രവചനം
നടപ്പുസാമ്പത്തിക വര്‍ഷം 3.9 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്.
Jul 27, 2024, 05:30 IST
യുഎഇ അടുത്ത വര്‍ഷം 6.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് അറബ് മോണിറ്ററി ഫണ്ടിന്റെ പ്രവചനം. നടപ്പുസാമ്പത്തിക വര്‍ഷം 3.9 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്.
വിനോദ സഞ്ചാരം, റിയല്‍ എസ്‌റ്റേറ്റ്, രാജ്യാന്തര വ്യാപാരം എന്നിവയിലെ പ്രകടനമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് യുഎഇയെ സഹായിക്കുക.
2022 ല്‍ 7.5 ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച.