യുഎഇ-സൗദി സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പരിശോധന ; വന്‍ തോതില്‍ മയക്കുമരുന്ന് പിടികൂടി

ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗങ്ങള്‍ തമ്മില്‍ കൈമാറിയ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളാണ് ഈ വന്‍ ലഹരി വേട്ടയ്ക്ക് വഴിയൊരുക്കിയത്.

 

രണ്ട് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്ത ഈ സംയുക്ത ഓപ്പറേഷനില്‍ രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയിലെ പ്രതികളെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

യുഎഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ വന്‍ പരിശോധനയില്‍ അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി. രണ്ട് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്ത ഈ സംയുക്ത ഓപ്പറേഷനില്‍ രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയിലെ പ്രതികളെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

ദുബായ് പൊലീസുമായി സഹകരിച്ച് നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ രണ്ട് ലക്ഷത്തി അറുപത്തിയേഴായിരത്തിലധികം ആംഫെറ്റാമൈന്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗങ്ങള്‍ തമ്മില്‍ കൈമാറിയ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളാണ് ഈ വന്‍ ലഹരി വേട്ടയ്ക്ക് വഴിയൊരുക്കിയത്.

പ്രാദേശിക വിപണിയില്‍ വിതരണം ചെയ്യുന്നതിന് തൊട്ടുമുന്‍പായി മയക്കുമരുന്ന് ശേഖരം വിജയകരമായി തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. കള്ളക്കടത്ത് ശ്രമത്തില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ ശൃംഖലയിലെ എല്ലാ അംഗങ്ങളെയും സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു