സൗദി അറേബ്യയില്‍ രണ്ട് ഭീകരവാദികളെ വധശിക്ഷക്ക് വിധേയമാക്കി
സൗദി അറേബ്യയില്‍ രണ്ട് ഭീകരവാദികളെ വധശിക്ഷക്ക് വിധേയമാക്കി
സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുക, നിയമവിരുദ്ധമായി ആയുധങ്ങള്‍ ശേഖരിക്കുക എന്നിവയായിരുന്നു ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍.
രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്ത കേസിലെ പ്രതികളായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മുസ്തഫ ബിന്‍ അലി ബിന്‍ സാലിഹ് അല്‍ സുബൈത്തി, അലി ബിന്‍ ഹസന്‍ ബിന്‍ അലി അല്‍ സുബൈത്തി എന്നിവരുടെ ശിക്ഷയാണ് വ്യാഴാഴ്ച റിയാദില്‍ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. വിദേശ ഭീകര സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക, സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുക, നിയമവിരുദ്ധമായി ആയുധങ്ങള്‍ ശേഖരിക്കുക എന്നിവയായിരുന്നു ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. കൂടാതെ, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുകയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയും ചെയ്ത കേസുകളില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.