ഖത്തറില്‍ കടലില്‍ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു,
ഖത്തറിലെ ഇൻലാൻഡ് സീയില്‍ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനില്‍ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ എന്നിവരാണ് മരിച്ചത്.
Updated: Jan 20, 2026, 12:05 IST
സുഹൃത്തുക്കള്‍ക്കൊപ്പം ഇൻലാൻഡ് സീ ബീച്ചില്‍ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതോടെ യുവാക്കള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ഖത്തർ: ഖത്തറിലെ ഇൻലാൻഡ് സീയില്‍ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനില്‍ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഇൻലാൻഡ് സീ ബീച്ചില്‍ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതോടെ യുവാക്കള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയില്‍ കാർത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതില്‍ പുത്തൻവീട്ടില്‍ അനില്‍മോൻ മാത്യൂ -ജോയമ്മ എന്നിവരുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്. ഐസിബിഎഫിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും