സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു
സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു വ്യാഴാഴ്ചയായിരുന്നു അപകടം.കൊല്ലം, പത്തനാപുരം ചിതല്‍വെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടില്‍ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും മലപ്പുറം ജില്ലയിലെ മണ്ണത്തിപോയില്‍ പടിഞ്ഞാറംപോയില്‍ സ്വദേശി കളക്കണ്ടൻ ഹൗസില്‍ ഇസ്മാഈല്‍ നിസാമി (48) എന്നിവരാണ് മരിച്ചത്.
സഞ്ചരിച്ച ബസിന്റെ പിന്നിലെ ടയറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമായി പറയുന്നത്.
കൊല്ലം: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു വ്യാഴാഴ്ചയായിരുന്നു അപകടം.കൊല്ലം, പത്തനാപുരം ചിതല്‍വെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടില്‍ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും മലപ്പുറം ജില്ലയിലെ മണ്ണത്തിപോയില്‍ പടിഞ്ഞാറംപോയില്‍ സ്വദേശി കളക്കണ്ടൻ ഹൗസില്‍ ഇസ്മാഈല്‍ നിസാമി (48) എന്നിവരാണ് മരിച്ചത്.
റിയാദില്‍ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡില്‍ ത്വാഇഫിന് സമീപം മഹ്‌ലൂമിയയില്‍ ഉച്ചയോടെയായിരുന്നു സംഭവംതീർത്ഥാടകർ സഞ്ചരിച്ച ബസിന്റെ പിന്നിലെ ടയറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമായി പറയുന്നത്. വണ്ടിയുടെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വർക്ഷോപ്പില്‍ കയറ്റി അറ്റകുറ്റപ്പണികള്‍ നടത്തി യാത്ര തുടരവെയാണ് അപകടം സംഭവിച്ചത്.
ടയർ പൊട്ടി എതിർദിശയിലെ റോഡിലേക്ക് ഇടിച്ചുകയറിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ മുകളിലെ പാനലുകള്‍ തകർന്നു, വിടവിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഷീബയും ഇസ്മായിലും സംഭവസ്ഥലത്ത് തന്നെ മരിച്ചു.