അബുദാബിയില്‍ രണ്ട് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ പൂട്ടിച്ചു

ആരോഗ്യ കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
 
 

ആരോഗ്യ സുരക്ഷാ നിയമ ലംഘനം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് അബുദാബിയിലെ രണ്ട് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടപ്പിച്ചു.
കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ചതും മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനത്തിലേയും രക്തം സൂക്ഷിക്കുന്നതിലേയും വീഴ്ചകളുമാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. ആരോഗ്യ കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.